അബുദബി: യെമന്‍ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് നടത്തിയ തീവ്രവാദ ആക്രമണത്തെ അപലപിച്ച് യുഎഇ. ഏഡന്‍ ഗവർണറും യെമന്‍ ഫിഷറീസ് മന്ത്രിയും ഉള്‍പ്പട്ട വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. നിരവധിപേർക്ക് ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. രാജ്യത്തിന്‍റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന, മാനുഷിക മൂല്യങ്ങളും തത്വങ്ങളും ലംഘിക്കുന്ന തരത്തിലുളള തീവ്രവാദത്തെയും അക്രമത്തേയും ശക്തമായി അപലപിക്കുന്നുെവെന്ന് വിദേശകാര്യഅന്താരാഷ്ട്ര സഹകരണമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
യെമന്‍ സർക്കാരിനും ആക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്കും അനുശോചനം അറിയിച്ച മന്ത്രാലയം പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടയെന്നും പ്രസ്താവനയില്‍ അറിയിച്ചു.