ഇസ്ലമാബാദ്: ഇപ്പോള്‍ ലോക ക്രിക്കറ്റ് നിയന്ത്രിക്കുന്നത് ഇന്ത്യയാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പണം ഇന്ത്യയ്കാണ് ഉള്ളത്. ഇന്ത്യയെ എതിര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഐക്കന് നല്‍കിയ അഭിമുഖത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.
പാകിസ്ഥാനെപ്പോലൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കുക വഴി എന്തോ വലിയ കനിവ് കാണിക്കുകയാണെന്ന വിചാരം ഇംഗ്ലണ്ടിനുണ്ടെന്നാണ് തോന്നുന്നത്. അതിനു കാരണം പണം തന്നെയാണ്. പണം ഒരു വലിയ കാര്യമാണ്. താരങ്ങള്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുമൊക്കെ അത് പ്രധാനമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലാണ് പണമുള്ളത്. അതിനാല്‍ ലോക ക്രിക്കറ്റിനെ ഇപ്പോള്‍ ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. അവരെന്ത് പറയുന്നോ അത് നടക്കും. ഇന്ത്യക്കെതിരെ ഒന്നും ചെയ്യാന്‍ ആര്‍ക്കും ധൈര്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.