തൊഴിൽ തട്ടിപ്പ് തടയാൻ സൗദി; വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടു എയർപോർട്ടിൽ വന്നു സ്വീകരിക്കണം

തൊഴിൽ തട്ടിപ്പ് തടയാൻ സൗദി; വീട്ടുജോലിക്കാരെ തൊഴിലുടമ നേരിട്ടു എയർപോർട്ടിൽ വന്നു സ്വീകരിക്കണം

ജിദ്ദ (സൗദി): വീട്ടുജോലിക്കാരെ തൊഴിലുടമ (റിക്രൂട്ടിങ് കമ്പനി ഉദ്യോഗസ്ഥർ) നേരിട്ടെത്തി സ്വീകരിക്കുന്ന സംവിധാനത്തിനു ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ തുടക്കമായി. യാത്രാ നടപടികൾ പൂർത്തിയാക്കി ഇവരെ സ്വീകരിക്കേണ്ടതും യാത്രയാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. തൊഴിൽ തട്ടിപ്പ് ഇല്ലാതാക്കാനുള്ള സംവിധാനം റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ നേരത്തേ നടപ്പാക്കിയിരുന്നു. മറ്റു വിമാനത്താവളങ്ങളിലും ഉടൻ നടപ്പാക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.