ലണ്ടന്‍: തലയില്‍ മലര്‍ത്തിവച്ച തൊപ്പിയില്‍ 735 മുട്ടകളുടെ 'ഗോപുരം' ബാലന്‍സ് ചെയ്ത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടി ആഫ്രിക്കാരനായ ഗ്രിഗറി ഡാ സില്‍വ.
ചൈനയിലെ സിസിടിവിക്കായുള്ള സ്പെഷ്യല്‍ ഷോയില്‍ മൂന്നു ദിവസത്തെ ട്രയലിനു ശേഷം ഗ്രിഗറി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് അര്‍ഹനായി. 735 മുട്ടകളും ഒരൊറ്റ തൊപ്പിയില്‍ വച്ചാണ് ബെനിന്‍ സ്വദേശിയായ അദ്ദേഹം മുട്ട കൊണ്ട് ഏകാഗ്രതാ ഗോപുരം തീര്‍ത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ പൊടുന്നനെ വൈറല്‍ ആയി.
വൈവിധ്യമാര്‍ന്ന കഴിവുകളും വൈദഗ്ധ്യവുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം നേടിയവരുടെ പട്ടികയില്‍ ലോകമെമ്പാടു നിന്നുമുള്ള ആയിരക്കണക്കിനു പേരുണ്ടെങ്കിലും വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഗിന്നസ് നേട്ടം കേവരിച്ചത്.
വീഡിയോ:
World https://ift.tt/2YEwjg6 https://ift.tt/eA8V8J