ഒട്ടാവ: താലിബാന്‍ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍നിന്നുള്ള 40,000 അഭയാര്‍ത്ഥികളെ സ്വീകരിക്കാനൊരുങ്ങി കാനഡ. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
'40,000 അഭയാര്‍ത്ഥികളെ കാനഡ സ്വാഗതം ചെയ്യുകയാണ്. രാജ്യത്തെ ജനങ്ങള്‍ ഇവരുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണം'-ജസ്റ്റിന്‍ ട്രൂഡോ ട്വിറ്ററില്‍ കുറിച്ചു. അഫ്ഗാന്‍ പ്രതിസന്ധിയെ കുറിച്ച് ജി20 ഉച്ചകോടിയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ജസ്റ്റിന്‍ ട്രൂഡോ ഇക്കാര്യം അറിയിച്ചത്.
സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും അഫ്ഗാന്‍ ജനതയ്ക്കായി ശബ്ദമുയര്‍ത്താനും ഉച്ചകോടിയില്‍ തീരുമാനിച്ചു. അഫ്ഗാനിലെ നിരപരാധികളായ ജനങ്ങള്‍ക്കു വേണ്ടി ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കനേഡിയന്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
ജര്‍മനി, ഓസ്ട്രിയ, ഫ്രാന്‍സ്, ഗ്രീസ്, സ്വീഡന്‍, ഇന്ത്യ, ഇറ്റലി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളും അഫ്ഗാന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തിരുന്നു. അഭയാര്‍ത്ഥികള്‍ക്കായി 3,000 വിസകള്‍ ഓസ്ട്രേലിയ പ്രതിവര്‍ഷം നല്‍കും. ആറ് മാസത്തെ കാലാവധിയുള്ള ഇ-വിസകള്‍ അഭയാര്‍ത്ഥികള്‍ക്കായി ഇന്ത്യ നല്‍കിയിരുന്നു.