സംഘര്‍ഷം; കൊല്ലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്ക്

സംഘര്‍ഷം; കൊല്ലത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്ക്

കൊല്ലം: കടയ്ക്കലില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. സംഘർഷത്തിൽ എസ്‌എഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. ഇയാളടക്കം നാല് പേര്‍ക്കാണ് പരിക്കേറ്റത്.

കൊല്ലം കടയ്ക്കല്‍ എസ്‌എച്ച്‌എം കോളജിന്‌ സമീപമാണ് സംഭവം. പരിക്കേറ്റ മൂന്ന് ബിജെപി പ്രവര്‍ത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.

കോളജില്‍ ബിജെപി പ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആയുധ പൂജ നടത്തിയെന്ന് എസ്‌എഫ്‌ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിന് ബിജെപി പ്രവര്‍ത്തകര്‍ ആക്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.

ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബിജെപിയുടെ ആരോപണം. സംഘർഷ സാധ്യത പരിഗണിച്ച് സ്ഥലത്ത് പൊലീസ് സന്നാഹം തുടരുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.