തിരുവനന്തപുരം വിമാനത്താവള വികസനം: പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നുവെന്ന് ശശി തരൂര്‍ എം പി

തിരുവനന്തപുരം വിമാനത്താവള വികസനം: പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നുവെന്ന് ശശി തരൂര്‍ എം പി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതല്‍ വികസനം ആവശ്യമാണെന്ന് ശശി തരൂര്‍ എം പി. വികസനം വരുന്നതോടെ ടെക്നോ പാര്‍ക്ക് ഉള്‍പ്പെടെയുള്ള മേഖലയില്‍ വലിയ മാറ്റം വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങളുടെ ആവശ്യം അദാനി ഗ്രൂപ്പിനെ അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ വ്യക്തമാക്കി.

പരിഗണിക്കാന്‍ ആരുമില്ലാതിരുന്ന തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ശശി തരൂര്‍ എം പി പറഞ്ഞു. സമരം ചെയ്തല്ല വികസനം കൊണ്ടുവരേണ്ടതെന്നും പുതിയ മാറ്റത്തെ പോസിറ്റീവായി കാണുന്നെന്നും ശശി തരൂര്‍ എം പി കൂട്ടിച്ചേര്‍ത്തു.

ഗതാഗത സൗകര്യത്തിന്റെ അഭാവം കൊണ്ടാണ് തിരുവനന്തപുരത്ത് വന്‍കിട കമ്പനികളൊന്നും നിക്ഷേപത്തിന് തയാറാകാത്തതെന്നും വിമാനത്താവളം ആര് ഏറ്റെടുത്തലും ഈ നാടിന് നന്മയുണ്ടാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.