ദുബായ്: യുഎഇയില്‍ ഇന്ന് 115 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 362,508 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 159 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി.

4226 ആണ് സജീവ കോവിഡ് കേസുകള്‍. രാജ്യത്ത് ഇതുവരെ 738487 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 732143 പേർ രോഗമുക്തി നേടി. 2118 പേരാണ് മരിച്ചത്.