ദുബായ്: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് പുലർച്ചെ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. കാഴ്ച പരിധി 1000 മീറ്ററില്‍ താഴെയാകുമെന്ന് നേരത്തെ തന്നെ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു. അന്തരീക്ഷ ഈർപ്പവും അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും മഞ്ഞിനുളള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം രാജ്യത്ത് ചൂട് കുറയുകയാണ്. തണുത്ത കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങും. അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.