റിയാദ്: വാക്സിനെടുത്ത കാണികളെ നൂറുശതമാനമെന്ന രീതിയില്‍ പ്രവേശിപ്പിച്ചുകൊണ്ട് സ്റ്റേഡിയങ്ങളില്‍ കായിക വിനോദങ്ങള്‍ നടത്താന്‍ സൗദി അറേബ്യ അനുമതി നല്കി. എല്ലാത്തരം കായിക വിനോദങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും എടുത്തവർക്കാണ് സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുമതിയുളളത്.
കോവിഡ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ രാജ്യം ഇളവുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. വാക്സിനേഷന് ത്വരിതഗതിയില്‍ പുരോഗമിച്ചതും പ്രതിദിന കോവിഡ് കേസുകളിലുണ്ടായ കുറവുമാണ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുളള തീരുമാനത്തിലേക്ക് എത്തിച്ചത്. പൊതു സ്ഥലങ്ങളില്‍ മാസ്കും സാമൂഹിക അകലവും നിർബന്ധമല്ലെന്നും നേരത്തെ ആരോഗ്യ അധികൃതർ വ്യക്തമാക്കിയിരുന്നു.