തിരുവനന്തപുരം: കിഴക്കൻ മേഖലയിലെ ഉരുൾ പൊട്ടലിനെത്തുടർന്ന് കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജലനിരപ്പ് ഉയരുന്നു. തലവടി , എടത്വ, വിയപുരം മേഖലകളിൽ വെള്ളപ്പൊക്ക ഭീഷണിയുണ്ട്. പമ്പയാറിൽ ജലനിരപ്പുയരുകയും അമ്പലപ്പുഴ-തിരുവല്ല റോഡിൽ വെള്ളം കയറുകയും ചെയ്തു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി