പത്തനംതിട്ട: കക്കി ഡാം ഇന്ന രാവിലെ 11ന് തുറക്കും. ജലനിരപ്പ് ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ മേഖലകളിലും ജാഗ്രതാ സംവിധാനം ശക്തമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ നദികളില്‍ വൈകുന്നേരത്തോടെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്.
ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റേണ്ട സാഹചര്യത്തില്‍ റവന്യൂ, തദ്ദേശസ്വയംഭരണം, പൊലീസ്, ജലസേചനം, ആര്‍.ടി.ഒ., ഫിഷറീസ്, ജല ഗതാഗതം എന്നീ വകുപ്പുകളും കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി എന്നിവയും ചേര്‍ന്ന് നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.