തൊടുപുഴ: ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കിട്ടി. പെരുവന്താനം നിര്‍മലഗിരി വടശ്ശേരില്‍ ജോജി (44) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കിട്ടിയത്.
ഇന്നലെ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ പറമ്പിലേക്ക് ഒഴുകിയെത്തിയ വെള്ളം വകഞ്ഞു മാറ്റാനായി തൂമ്പയുമായി പറമ്പിലേക്ക് പോയതായിരുന്നു ജോജി. രാത്രിയായിട്ടും തിരികെ വരാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും തിരഞ്ഞിറങ്ങിയിരുന്നു പക്ഷെ കണ്ടെത്തിയിരുന്നില്ല.
ഇന്ന് രാവിലെ പത്തോടെയാണ് ചെളിയില്‍ പുതഞ്ഞ രീതിയില്‍ മൃതദേഹം കിട്ടിയത്. പറമ്പിലെ പണിക്കിടെ വീണ്ടും ഉരുള്‍പൊട്ടി ജോജിയെ മണ്ണും കല്ലും വന്ന് മൂടുകയായിരുന്നുവെന്നാണ് കരുതുന്നത്.