രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന; കൊച്ചിയിലും ഡീസലിന് 100 കടന്നു

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന; കൊച്ചിയിലും ഡീസലിന് 100 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഡീസല്‍ ലിറ്ററിന് 37 പൈസയും പെട്രോളിന് ലിറ്ററിന് 35 പൈസയും വര്‍ധിപ്പിച്ചു. കൊച്ചിയില്‍ ഇതോടെ ഡീസല്‍ വില നൂറ് കടന്നു.

തിരുവനന്തപുരത്ത് ഇന്നലെ തന്നെ സെഞ്ചുറി കടന്നിരുന്നു. കൊച്ചിയില്‍ ഡീസലിന് 100.22 രൂപയും പെട്രോളിന് 106.5 രൂപയുമാണ് ഇന്നത്തെ വില. 25 ദിവസത്തിനിടെ ഡീസലിന് 6.64 രൂപയും പെട്രോളിന് അഞ്ചു രൂപയുമാണ് വര്‍ധനവ് വരുത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.