തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക്. ഒക്ടോബര്‍ പന്ത്രണ്ട് മുതല്‍ പത്തൊന്‍പതു വരെയുള്ള ദിവസങ്ങള്‍ക്കിടെയാണ് 39 പേര്‍ മരിച്ചത്. റവന്യുമന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ച് പേരെ കാണാനുണ്ടെന്നും മന്ത്രി അറിയിച്ചു. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് പന്ത്രണ്ട് എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു. റെഡ് അലേര്‍ട്ടിന് സമാനമായ മുന്‍ കരുതല്‍ സ്വീകരിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി രാജന്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്.
മലയോര മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്തമുഖത്ത് ഭരണ പ്രതിപക്ഷ വ്യത്യാസമില്ല. പ്രതിപക്ഷത്തെ കൂടി വിശ്വാസത്തിലെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.