ലോഗോസ് ബൈബിൾ ക്വിസിന്റെ പേരിൽ തട്ടിപ്പ്

ലോഗോസ് ബൈബിൾ ക്വിസിന്റെ പേരിൽ തട്ടിപ്പ്

കൊച്ചി : കേരളാ കാത്തലിക് ബൈബിൾ സൊസൈറ്റി നടത്തി വരുന്ന ലോഗോസ് ബൈബിൾ ക്വിസിന്റെ പേരിൽ വ്യാജ ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക് പ്രചരിക്കുന്നതായും, ലോഗോസ് ക്വിസ് പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കണമെന്നും കേരള കാത്തലിക് ബൈബിൾ സൊസൈറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

2021 ലെ ലോഗോസ് ബൈബിൾ ക്വിസ് പരീക്ഷക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാൻ 100 രൂപ ഫീസടയ്ക്കാനാണ് കുമാർ ചൗധരി എന്ന ആളുടെ പേരിലുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഫോമിൽ ആവശ്യപ്പെടുന്നത്. കേരള കാത്തലിക് ബൈബിൾ സൊസൈറ്റി ഇത്തരത്തിലുള്ള യാതൊരു ഫീസും ഈടാക്കുന്നതല്ല. രജിസ്‌ട്രേഷൻ രൂപതാടിസ്ഥാനത്തിൽ ഇടവകകളിൽ നേരിട്ടാണ് നടത്തപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.