ദുബായ്: വ്യാഴാഴ്ച രാവിലെ യുഎഇയുടെ പലഭാഗങ്ങളിലും മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു. ദൂരകാഴ്ച കുറയുമെന്നുളള മുന്നറിയിപ്പ് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിരുന്നു. വെള്ളിയാഴ്ചയും മൂടല്‍ മഞ്ഞുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. താരതമ്യേന തണുപ്പും കൂടും.
പൊടിക്കാറ്റ് വീശാനുളള സാധ്യതയുണ്ടെന്നും കാലാവസ്ഥനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. അറബിക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമായേക്കും.