ദുബായ്: യുഎഇല്‍ ഇന്ന് 94 പേരില്‍ കോവിഡ് 19 റിപ്പോർട്ട് ചെയ്തു. 140 പേർ രോഗമുക്തി നേടി. 2 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 271 439 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്.

രാജ്യത്ത് ഇതുവരെ 739018 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 732873 പേർ രോഗമുക്തി നേടി. 2126 പേരാണ് മരിച്ചത്.