പിഎസ്‌സി ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു; 21 ലെ പരീക്ഷ 28ന് നടത്തും

പിഎസ്‌സി ബിരുദതല പ്രാഥമിക പരീക്ഷ മാറ്റിവെച്ചു; 21 ലെ പരീക്ഷ 28ന് നടത്തും

തിരുവനന്തപുരം: പിഎസ്‌സി ഒക്ടോബര്‍ 23 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷ മാറ്റി വെച്ചു. പുതുക്കിയ തീയതി ഉടന്‍ അറിയിക്കും. ഒക്ടോബര്‍ 30 ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു. കൂടാതെ ഒക്ടോബര്‍ 21ന് കാലവര്‍ഷക്കെടുതി മൂലം മാറ്റിവെച്ച അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍) പരീക്ഷകള്‍ ഒക്ടോബര്‍ 28ന് നടത്തും. നേരത്തെ ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണെന്നും പി എസ് സി വ്യക്തമാക്കി.

മധ്യകേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് പി.എസ്.സി പരീക്ഷകള്‍ മാറ്റിവച്ചത്. ഒക്ടോബര്‍ 21, ഒക്ടോബര്‍ 23 ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു പിഎസ്.സി പരീക്ഷകളാണ് മാറ്റിവച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പിഎസ്.സി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്നും കാലവര്‍ഷ പ്രതിസന്ധികളെ തുടര്‍ന്നും പി എസ് സി നിരവധി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. അവയെല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പി എസ് സി വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.