ഷാര്‍ജയില്‍ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു

ഷാര്‍ജയില്‍ മലയാളി യുവാവ് കടലിൽ മുങ്ങി മരിച്ചു

കോട്ടയം: ഷാര്‍ജയില്‍ മലയാളി യുവാവ് കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ചങ്ങനാശേരി ജീവൻ ജ്യോതിസ് പ്രോലൈഫ് അതിരൂപത സെക്രട്ടറി ചമ്പക്കര, ആഴാംചിറ റെജിയുടെ മകൻ അഗസ്റ്റിൻ ആഗ്നൽ അൽഫോൻസ് (28) ആണ് മരിച്ചത്.

ഉം അൽ ക്വയിൻ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടയിലാണ് സംഭവം. അഗസ്റ്റിൻ ഷാർജ ഫ്രീ സോണിൽ മാസ്റ്റർ കോൺട്രോൾസ് എന്ന കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

കോട്ടയം, ചമ്പക്കര സ്വദേശിയാണ്. അൽഫോൻസ് അഗസ്റ്റിൻ ( റെജി), അമല അൽഫോൻസ് ദമ്പതികളുടെ മകനാണ് അഗസ്റ്റിൻ ആഗ്നേൽ അൽഫോൻസ്. സഹോദരി ആതിര ആൻഡ് അൽഫോൻസ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.