ഓള്‍ ഇന്ത്യ സൈനിക് സ്കൂള്‍പ്രവേശന പരീക്ഷ (എ.ഐ.എസ്.എസ്.ഇ.ഇ) ക്ക് അപേക്ഷകൾ ക്ഷണിച്ചു. ഒ.എം.ആര്‍ രീതിയില്‍ 2022 ജനുവരി ഒൻപതിനായിരുക്കും പരീക്ഷ. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ ആറ്, ഒൻപത് ക്ലാസുകളിലേക്ക് വിദ്യര്‍ഥികള്‍ക്ക് ഒക്ടോബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പെണ്‍കുട്ടികള്‍ക്ക് ആറാം ക്ലാസിലേക്ക് മാത്രമായിരിക്കും പ്രവേശനം. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് 400 രൂപയും മറ്റുള്ളവര്‍ക്ക് 550 രൂപയുമാണ് അപേക്ഷ ഫീസ്. പരീക്ഷ ഫീസ് പേമെന്‍റ് ഗേറ്റ് വേ മുഖേന ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് എന്നിവ ഉപയോഗിച്ച് അടക്കാവുന്നതാണ്.
ആറാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ 10 നും 12 നും ഇടയില്‍ പ്രായമുള്ളവരും, ക്ലാസ് ഒൻപതിലേക്ക് അപേക്ഷിക്കുന്നവര്‍ 13നും 15നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പരീക്ഷയുടെ സ്കീം, കാലാവധി, മാധ്യമം, സിലബസ്, സ്കൂളുകളുടെ പട്ടിക, സീറ്റ് സംവരണം, പരീക്ഷ കേന്ദ്രങ്ങള്‍, പ്രധാന തീയതികള്‍ തുടങ്ങിയ വിവരങ്ങള്‍ www.nta.ac.in/https://aissee.nta.nic.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് എൻ.ടി.എ ഹെൽപ് ഡെസ്ക് 011-40759000 / 011- 6922770 എന്ന നമ്പറുമായോ, [email protected] എന്ന വെബ്സൈറ്റിലേക്ക് ബന്ധപ്പെടാം.