ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

ഇന്ധനവില ഇന്നും കൂട്ടി; സംസ്ഥാനത്ത് പെട്രോള്‍ വില 110 കടന്നു

തിരുവനന്തപുരം: ഇന്ധനവില പതിവുപോലെ ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരം പാറശാലയില്‍ പെട്രോള്‍ വില 110 കടന്നു. പാറശാലയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 12 പൈസയാണ് ഇന്നത്തെ വില

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 109 രൂപ 76 പൈസയായി വര്‍ധിച്ചു. ഡീസലിന് 102 രൂപ 41 പൈസയാണ് പുതിയ നിരക്ക്. കൊച്ചിയില്‍ പെട്രോളിന് 107 രൂപ 82 പൈസയും ഡീസലിന് 101 രൂപ 62 പൈസയുമായി. കോഴിക്കോട് പെട്രോളിന് 108 രൂപ 40 പൈസയായി. ഒരു ലിറ്റര്‍ ഡീസലിനാകട്ടെ 101 രൂപ 84 പൈസയായി വര്‍ധിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് എട്ട് രൂപ 10 പൈസയും പെട്രോളിന് ആറ് രൂപ 60 പൈസയുമാണ് വര്‍ധിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.