അബുദബി: റോഡിലെ ചുവപ്പ് സിഗ്നല്‍ മറികടന്നാല്‍ വലിയ പിഴ നല്‍കേണ്ടിവരുമെന്ന് ഓർമ്മിപ്പിച്ച് അബുദബി പോലീസ്. ചുവപ്പ് ലൈറ്റ് മറികടന്നാല്‍ വാഹനം പിടിച്ചെടുക്കും. കൂടാതെ പിഴയും ബ്ലാക്ക് പോയിന്‍റും കിട്ടും. 30 ദിവസത്തേക്കാണ് വാഹനം പിടിച്ചെടുക്കുക. അബുദബിയില്‍ വാഹനം പിടിച്ചെടുക്കുന്നതിനുള്ള 2020ലെ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാന്‍ 50,000 ദിര്‍ഹമാണ് പിഴയടയ്‌ക്കേണ്ടത്. ഇത് കൂടാതെ വാഹനമോടിച്ചയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറ് മാസത്തേക്ക് തടഞ്ഞുവയ്ക്കും.ജംഗ്ഷനുകളില്‍ ചുവപ്പ് ലൈറ്റ് മറികടന്നതിന് ആയിരം ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്‍റും കിട്ടും.
ഫോണിലോ മറ്റ് കാര്യങ്ങളിലോ ശ്രദ്ധിച്ച് വാഹനം അശ്രദ്ധമായി ഓടിക്കുന്നതാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. റോഡ് സിഗ്നലുകളും അറിയിപ്പുകളും ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ അബുദബി പോലീസ് ഓർമ്മിപ്പിക്കുന്നു.