വസ്ത്രത്തില്‍ തുപ്പുകയോ തുമ്മുകയോ ചെയ്യുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് ഷാർജ പോലീസ്

വസ്ത്രത്തില്‍ തുപ്പുകയോ തുമ്മുകയോ ചെയ്യുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് ഷാർജ പോലീസ്

ഷാർജ: മോഷണം പോക്കറ്റടി തുടങ്ങിയവയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി ഷാ‍ർജ പോലീസ്. വസ്ത്രത്തില്‍ തുപ്പുകയോ തുമ്മുകയോ ചെയ്യുന്നവർക്കെതിരെ ജാഗ്രത വേണമെന്ന് പോലീസ് ഓർമ്മിപ്പിച്ചു. ആളുകളുടെ ശ്രദ്ധ തിരിച്ച് പണം തട്ടിയെടുക്കുകയാണ് ഇവരുടെ രീതി. ഇതുമായി ബന്ധപ്പെട്ട് ഒരുമാസം നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ ക്യാംപെയിന്‍ പോലീസ് ആരംഭിച്ചു.

കാർ വില്‍പനക്കാരെന്ന വ്യാജേനയെത്തി തട്ടിപ്പ് നടത്തുന്നവർക്കെതിരെയും ജാഗ്രത വേണം. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ രീതികളെ കുറിച്ചും അവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്നതാണ് ക്യാംപെയിനിലൂടെ പോലീസ് ലക്ഷ്യമിടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.