യുഎഇയില്‍ ഇന്ന് 94 പേർക്ക് കോവിഡ്

യുഎഇയില്‍ ഇന്ന് 94 പേർക്ക് കോവിഡ്

ദുബായ്: യുഎഇയില്‍ ഇന്ന് 94 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 123 പേർ രോഗമുക്തി നേടി. 230026 പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഒരു മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 739284 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 733250 പേർ രോഗമുക്തി നേടി.2130 പേരാണ് മരിച്ചത്.

ഒമാനില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 47 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 3 മരണവും റിപ്പോർട്ട് ചെയ്തു. ഒമാനില്‍‍ ഇതുവരെ 304163 പേരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്. 4110 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.