കുവൈറ്റ് എറണാകുളം റെസിഡെൻസ് അസ്സോസിയേഷൻ(കേര) രക്തദാന ക്യാമ്പ് നടത്തി

കുവൈറ്റ് എറണാകുളം റെസിഡെൻസ് അസ്സോസിയേഷൻ(കേര) രക്തദാന ക്യാമ്പ് നടത്തി

കുവൈറ്റ് സിറ്റി: ഭാരതത്തിൻ്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിന വാർഷികാഘോഷത്തിൻ്റെയും, ഇൻഡ്യ-കുവൈറ്റ് നയതന്ത്രബന്ധം ആരംഭിച്ചതിൻ്റെ അറുപതാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി കുവൈറ്റ് എറണാകുളം റെസിഡെൻസ് അസ്സോസിയേഷൻ (കേര) ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് നടത്തി. ഇരുപത്തിരണ്ടാം തിയതി ഉച്ചകഴിഞ്ഞ് നടത്തിയ ക്യാമ്പിൽ നൂറോളം പേർ തങ്ങളുടെ രക്തം ദാനം ചെയ്തു.രക്തദാതാക്കൾക്ക് കേര സർട്ടിഫിക്കറ്റുകൾ വിതരണം നടത്തി.

രക്തദാനക്യാമ്പ് കേര പ്രസിഡൻ്റ് ബെന്നി കെ. ഒ ഉദ്ഘാടനം ചെയ്തു.ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിലെ ഡോ: ആസ്മാ റിഫാത് മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാജേഷ് മാത്യൂ സ്വാഗതം പറഞ്ഞു. രക്തദാന ക്യാമ്പ് കൺവീനർമാരായ അനിൽ കുമാർ, സംഗീത് കേര കൺവീനർ സെബാസ്റ്റ്യൻ പീറ്റർ, ആൻസൺ പത്രോസ്, റെജി പൗലോസ്, ബിജു എസ്.പി, ബാബു ബാലകൃഷ്ണൻ, എന്നിവർ ക്യാമ്പിന് നേതൃത്യം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.