സന്ദ‍ർശന വിസാ കാലാവധി നീട്ടി സൗദി, ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് ഗുണകരമാകും.

സന്ദ‍ർശന വിസാ കാലാവധി നീട്ടി സൗദി, ഇന്ത്യയില്‍ നിന്നുളള പ്രവാസികള്‍ക്ക് ഗുണകരമാകും.

റിയാദ്: രാജ്യത്തേക്ക് നേരിട്ട് പ്രവേശിക്കുന്നതില്‍ വിലക്കുളള ഇന്ത്യയടക്കമുളള രാജ്യങ്ങളില്‍ നിന്നുളളവരുടെ സന്ദര്‍ശന വിസാ കാലാവധി സൗദി അറേബ്യ വീണ്ടും നീട്ടി. . നവംബര്‍ 30 വരെയാണ് കാലാവധി നീട്ടിയത്. ഉപയോഗിക്കാത്ത സന്ദര്‍ശക വിസകളുടെ കാാലവധിയാണ് നിലവില്‍ നീട്ടി നല്‍കിയിട്ടുളളത്. രാജ്യത്തേക്ക് നേരിട്ട് പ്രവേശന വിലക്ക് തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ച വിസകളുടെ കാലാവധിയാണ് നടപടികളൊന്നുമില്ലാതെ പുതുക്കി നല്‍കുക. നേരത്തെ പലതവണ കാലാവധി നീട്ടി ലഭിച്ച വിസകള്‍ക്കും ആനുകൂല്യം ലഭ്യമാകും.

സന്ദര്‍ശക വിസ ലഭിച്ചിട്ടും നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന പ്രവാസികള്‍ക്ക് പ്രഖ്യാപനം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തല്‍. സൗദി അറേബ്യയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് നിലവില്‍ നേരിട്ട് യാത്ര ചെയ്യുന്നതിന് അനുമതിയുള്ളത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.