വാക്സിനേഷന്‍ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇസ്രായേലും യുഎഇയും

വാക്സിനേഷന്‍ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇസ്രായേലും യുഎഇയും

ദുബായ്: ഇരുരാജ്യങ്ങളുടെയും ആരോഗ്യമന്ത്രാലയങ്ങള്‍ നല്‍കുന്ന വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പുവച്ച് ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സും. കോവിഡ് സാഹചര്യത്തില്‍ വാക്സിനേഷന്‍ സർട്ടിഫിക്കറ്റുകള്‍ പരസ്പരം അംഗീകരിക്കുകയെന്നതാണ് ധാരണാപത്രത്തിലൂടെ ലക്ഷ്യമിടുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർച്ചയായ സഹകരണത്തിന്‍റെയും ഏകോപനത്തിന്‍റെയും ഭാഗമായാണ് ഇത്.

ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ യുഎഇ ആരോഗ്യ -പ്രതിരോധ മന്ത്രി അബ്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസും ഇസ്രായേലിന്‍റെ ആരോഗ്യ മന്ത്രി നിറ്റ്സാൻ ഹൊറോവിറ്റ്സുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. കോവിഡിനെതിരെയുളള ഇരുരാജ്യങ്ങളുടെയും പരിശ്രമങ്ങള്‍ വാക്സിനേഷൻ നിരക്ക് ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് നീക്കം. യുഎഇയുടെ ഇസ്രായേലിന്‍റെയും ആരോഗ്യ-വാണിജ്യ-സഹകരണ രംഗത്ത് നിർണായകമാകും നീക്കമെന്നാണ് വിലയിരുത്തല്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.