ദുബായ്: യുഎഇയില്‍ ഇന്ന് 97 പേർക്ക് കോവിഡ് 19 റിപ്പോർട്ട് ചെയ്തു. തുടർച്ചയായ നാലാം ദിവസമാണ് യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ 100 ല്‍ താഴെയാകുന്നത്. 94 പേരിലാണ് ഞായറാഴ്ച യുഎഇയില്‍ കോവിഡ് റിപ്പോർട്ട് ചെയ്തത്. ശനിയാഴ്ച 84 പേരിലും വെള്ളിയാഴ്ച 88 പേരിലും കോവിഡ് സ്ഥിരീകരിച്ചു. 129 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 1 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. 281817 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.
രാജ്യത്തെ സജീവ കോവിഡ് കേസുകള്‍ 3871 ആണ്. 91.5 മില്ല്യണ്‍ കോവിഡ് പരിശോധനകളാണ് ഇതുവരെയും നടത്തിയിട്ടുളളത്. അന്താരാഷ്ട്ര യാത്ര നടപടിക്രമങ്ങളൊഴികെ ബാക്കിയെല്ലാം യുഎഇയില്‍ സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞു. എക്സ്പോ തുടങ്ങിയതിന് ശേഷം യുഎഇയിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്