മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം: ആരിഫ് മുഹമ്മദ് ഖാന്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം: ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്നും പരിഹാരം ഉണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.

'ജല തര്‍ക്കങ്ങളില്‍ കോടതികളാണ് ശാശ്വത പരിഹാരമുണ്ടാക്കേണ്ടത്. അണക്കെട്ട് പഴയതാണ്, അതിനാല്‍ പുതിയ ഡാം വേണം' ഗവര്‍ണര്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.