ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും

ഗ്ലോബല്‍ വില്ലേജ് ഇന്ന് തുറക്കും

ദുബായ്: ഗ്ലോബല്‍ വില്ലേജിന്‍റെ 26 മത് സീസണ് ഇന്ന് തുടക്കമാകും. നിരവധി പുതുമകളോടെയാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് പ്രവ‍ർത്തനം ആരംഭിക്കുന്നത്. നവീകരിച്ച നടപ്പാതകള്‍, തടാകത്തിന് അഭിമുഖമായിരുന്ന് കോഫി ആസ്വദിക്കാനുളള കഫേ, വിനോദപരിപാടികള്‍ എന്നിവയെല്ലാം ഇത്തവണത്തെ സീസണേയും സമ്പന്നമാക്കും.

80 ആഗോള സംസ്കാര വൈവിധ്യമാണ് ഒരു കുടക്കീഴില്‍ ഒത്തുചേരുന്നത്. ഇറാഖ് പവലിയനും ഇത്തവണയുണ്ട്. ഗ്ലോബല്‍ വില്ലേജിന്‍റെ 25 മത് സീസണ്‍ 25 ഗിന്നസ് റെക്കോർഡുകള്‍ സൃഷ്ടിച്ചാണ് ആഘോഷിച്ചത്. ഓണ്‍ലൈനില്‍ 15 ദിർഹത്തിന് ടിക്കറ്റെടുത്ത് ഗ്ലോബല്‍ വില്ലേജ് ആസ്വദിക്കാം. എന്നാല്‍ നേരിട്ടെത്തി ടിക്കറ്റെടുക്കുമ്പോള്‍ 20 ദിർഹം നല്‍കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.