എമിറേറ്റ്സ് എയർലൈന്‍സില്‍ ജോലി അവസരം

എമിറേറ്റ്സ് എയർലൈന്‍സില്‍ ജോലി അവസരം

ദുബായ്: ദുബായുടെ ഔദ്യോഗിക വിമാനകമ്പനിയായ എമിറേറ്റ്സ് എയർലൈന്‍സില്‍ ജോലി അവസരം. അടുത്ത ആറുമാസത്തിനുളളില്‍ 6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. വിവിധ രാജ്യങ്ങളിലേക്കുളള യാത്രകള്‍ സാധാരണ നിലയിലേക്ക് എത്തിയതിനെ തുടർന്നാണ് പുതിയ ജീവനക്കാരെ നിയമിക്കാന്‍ എമിറേറ്റ്സ് ഒരുങ്ങുന്നത്. പൈലറ്റ്​, ക്യാബിൻ ക്രൂ, എൻജിനീയറിങ്​ സ്​പെഷ്യലിസ്​റ്റ്​, മറ്റ്​ ജീവനക്കാർ തുടങ്ങിയവർക്കാണ് ജോലി അവസരമൊരുങ്ങുന്നത്.

കോവിഡ് സാഹചര്യത്തില്‍ നിർത്തിവച്ചിരുന്ന സർവ്വീസുകളില്‍ 90 ശതമാനവും പുനരാരംഭിച്ചുകഴിഞ്ഞതായി എമിറേറ്റ്സ് ചെയർമാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍മക്തൂം പറഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ എമിറേറ്റ്സ് ഉള്‍പ്പടെയുളള എയർലൈനുകള്‍ ചെലവുചുരുക്കലിന്‍റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും ശമ്പളം വെട്ടിച്ചുരുക്കുകയും ചെയ്തിരുന്നു. കോവിഡ് മറികടന്ന് യാത്രകള്‍ സജീവമായതിന് പിന്നാലെയാണ് വീണ്ടും ജീവനക്കാരെ നിയമിക്കാന്‍ എമിറേറ്റ്സ് ഒരുങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.