ദുബായ്: മെഹ്സൂസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 50,000,000 ദിർഹം (നൂറുകോടി ഇന്ത്യന്‍ രൂപ) ലഭിച്ചത് പാകിസ്ഥാനിയായ ജുനൈദ് റാണയ്ക്ക്. ദുബായില്‍ ഡ്രൈവറാണ് 36 കാരനായ ജുനൈദ്. സഹോദരനൊപ്പമെത്തി ജുനൈദ് സമ്മാനം കൈപ്പറ്റി. മെഹസൂസ് ആരംഭിച്ച ശേഷം നിരവധി തവണ ടിക്കറ്റെടുത്തിരുന്നുവെന്നും,സമ്മാനാർഹനായതില്‍ സന്തോഷമുണ്ടെന്നും ജുനൈദ് പ്രതികരിച്ചു. ഭാര്യയും രണ്ടുമക്കളുമുളള ജുനൈദിന് അവരെ ഇവിടേക്ക് കൊണ്ടുവരണമെന്നുളളതാണ് ആഗ്രഹം.
ദുബായിൽ നടന്ന വാർത്താ സമ്മേളനത്തിൽ മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി സന്നിഹിതനായിരുന്നു. ജിസിസിയില്‍ എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പായ മെഹ്സൂസില്‍ ഒരാള്‍ക്ക് ഇത്രയും വലിയസമ്മാനത്തുക ലഭിക്കുന്നത് ഇതാദ്യമായാണ്.യുഎഇയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാനത്തുകയും ഇതാണ്.