പാരീസ് : നൈസ് ചർച്ച് ആക്രമണത്തിന് ശേഷം, ഫ്രാൻസിലെ അവിഞ്ഞോൺ നഗരത്തിൽ മറ്റൊരു ആക്രമകാരി "അള്ളാഹു അക്ബർ" എന്ന് ആക്രോശിച്ചുകൊണ്ട് പട്രോളിംഗ് നടത്തുന്ന ഒരു കൂട്ടം പോലീസ് ഉദ്യോഗസ്ഥരെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. ഉദ്യോഗസ്ഥർ വെടിയുതിർക്കുകയും അക്രമിയെ കൊലപ്പെടുത്തുകയും ചെയ്തു.
നൈസിലെ നോത്ര-ഡാം പ്രദേശത്തെ ബസിലിക്കയിൽ നടന്ന ആക്രമണത്തിന് തൊട്ടുപിന്നാലെയാണ് സംഭവം. അതേസമയം, ഫ്രാൻസ് 'ആക്രമണ അലേർട്ട് ലെവൽ' അടിയന്തിരമായി ഉയർത്തുകയും ആക്രമണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.