ഇന്ധന വില വര്‍ധന: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

 ഇന്ധന വില വര്‍ധന: സംസ്ഥാനത്ത് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. ഇന്ധന വില വര്‍ധനയെത്തുടര്‍ന്നാണ് നടപടി. നവംബര്‍ ഒന്‍പത് മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ അറിയിച്ചു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകള്‍ പറഞ്ഞു.

മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരു രൂപയാക്കുക, വിദ്യാര്‍ത്ഥിയാത്ര മിനിമം 6 രൂപയും തുടര്‍ന്നുള്ള ചാര്‍ജ് 50% ആക്കുക, കോവിഡ് കാലം കഴിയുന്നത് വരെ വാഹന നികുതി പൂര്‍ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

കോവിഡ് കാലത്ത് ഡീസല്‍ വില വര്‍ധിക്കുന്നു. ഈ വ്യവസായത്തിന് പിടിച്ച് നില്‍ക്കാന്‍ പറ്റുന്നില്ല. ഡീസല്‍ സബ്‌സിഡി തരുന്നില്ല. ഇക്കാര്യങ്ങളെല്ലാം കാട്ടി ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കിയെന്നും ബസ് ഉടമകള്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.