ദുബായ്: യുഎഇയില്‍ ഇന്ന് 90 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 352,721 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചത്. 3 മരണവും റിപ്പോർട്ട് ചെയ്തു. 125 പേരാണ് രോഗമുക്തി നേടിയത്. 3833 ആണ് സജീവ കോവിഡ് കേസുകള്‍. 91.9 ദശലക്ഷം കോവിഡ് പരിശോധനകളാണ് ഇതുവരെ രാജ്യത്ത് നടത്തിയത്.
യുഎഇയില്‍ ഇതുവരെ 739471 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 733504 പേർ രോഗമുക്തി നേടി. 2134 മരണവും സ്ഥിരീകരിച്ചു.