യുഎഇയില്‍ പതാക ദിനം നവംബർ മൂന്നിന്

യുഎഇയില്‍ പതാക ദിനം നവംബർ മൂന്നിന്

ദുബായ്: യുഎഇ നവംബർ മൂന്നിന് പതാക ദിനം ആഘോഷിക്കുമെന്ന് വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞ 50 വർഷമായുളള ഐക്യത്തിന്‍റെ പ്രതീകമായി, രാജ്യത്തോടുളള വിശ്വസ്തതയും സ്നേഹവും പ്രകടിപ്പിക്കുന്നതിനായി നാം പതാക ദിനം ആഘോഷിക്കുമെന്നാണ് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചത്.

രാഷ്ട്രപതി, ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ സ്ഥാനാരോഹണത്തിന്‍റെ ഓർമ്മപുതുക്കുന്നതിനായി 2013 മുതലാണ് നവംബർ മൂന്ന് പതാക ദിനമായി ആഘോഷിച്ച് തുടങ്ങിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.