അബുദബി: അബുദബിയിലെ കടലില്‍ 12 മീറ്ററിലധികം നീളമുളള അപൂർവ്വ തിമിംഗലത്തെ കണ്ടെത്തി. അബുദബിയിലെ പരിസ്ഥിതി ഏജന്‍സിയാണ് (EAD) ഇക്കാര്യം അറിയിച്ചത്. സമുദ്രസർവ്വേയിലാണ് അപൂർവ്വ ഇനത്തില്‍ പെട്ട തിമിംഗലത്തെ കണ്ടെത്തിയത്. ഈ ഇനത്തില്‍ പെട്ട തിമിംഗലത്തെ കണ്ടെത്തിയത് ഉന്നത ഗുണനിലവാരമുളള വെളളമാണ് എമിറേറ്റിലെന്നതിന്‍റെ തെളിവാണെന്നും അധികൃതർ അറിയിച്ചു.
സമുദ്രജീവികളെ സംരക്ഷിക്കുന്നതിനായി ഏജന്‍സി സ്വീകരിച്ച നയങ്ങളുടെയും നടപടികളുടെയും ഫലമാണിതെന്നും അധികൃതർ പറഞ്ഞു. ബലിന്‍ തിമിംഗലത്തിന്‍റെ ഒരു ഇനമാണ് ബ്രൈഡിന്‍റെ തിമിംഗലമെന്നും അധികൃതർ വ്യക്തമാക്കി. 12 മുതല്‍ 22 ടണ്‍ വരെയാണ് ഇതിന്‍റെ ഭാരം. കടലില്‍ പോകുന്നവർ ആരെങ്കിലും ഈ തിമിംഗലത്തെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.