ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് രാജ്യത്ത് 120 കടന്നു

 ഇന്ധന വില ഇന്നും കൂട്ടി; പെട്രോളിന് രാജ്യത്ത് 120 കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. രാജസ്ഥാനില്‍ പെട്രോള്‍ വില 120 കടന്നു.

രാജസ്ഥാനിലെ ഗംഗാനഗറില്‍ ഡീസല്‍ വില 110 പിന്നിട്ടു. ഒരുമാസത്തിനിടെ ഡീസലിന് എട്ടു രൂപ 12 പൈസയും,പെട്രോളിന് ആറ് രൂപ 42 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 108.25 രൂപയും, ഡീസലിന് 102.06 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 110.45 രൂപയും, ഡീസലിന് 104.14 രൂപയുമാണ് ഇന്നത്തെ നിരക്ക്.

കോഴിക്കോട് പെട്രോളിന് 108 രൂപ 62 പൈസയും, ഡീസലിന് 102 രൂപ 44 പൈസയുമാണ് വില. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.