മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ ഡാം വെള്ളിയാഴ്ച രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട്

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നില്ലെങ്കിൽ വെള്ളിയാഴ്ച തുറക്കുമെന്ന് തമിഴ്‌നാട്. രാവിലെ ഏഴിന് ഡാം തുറക്കുമെന്നാണ് തമിഴ്നാട് സർക്കാർ കേരളത്തെ അറിയിച്ചിരിക്കുന്നത്.

ഡാം തുറക്കുന്നതിന് മുൻപ് മുന്നറിയിപ്പു നൽകണമെന്ന് കേരളം ആവശ്യപ്പെട്ടത് പ്രകാരമാണ് തമിഴ്നാട് സർക്കാർ മുന്നറിയിപ്പ് നൽകിയത്. അതേസമയം ഡാം തുറക്കുന്നതിന് കേരളം സജ്ജമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

ഡാം തുറക്കുന്നതിന് മുൻപായുള്ള മുന്നൊരുക്കങ്ങൾ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ സംസ്ഥാനം സജ്ജമാണ്. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കൻഡിൽ 3800 ഘനയടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ടെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.