കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവല്ല കുറ്റപുഴ സ്വദേശി നവിൽ ജോർജ് എബ്രഹാം (46 )ആണ് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

കുവൈത്ത് ബുർഗൻ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു നവിൽ. പാസ്റ്റർ ജോർജ് എബ്രഹാം, ലില്ലി കുട്ടി എബ്രഹാം ദമ്പതികളുടെ മകനാണ്. ഭാര്യ ബ്ലെസി. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ നടത്തി വരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.