ചെന്നൈ : മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരള ജനതയുടെ സുരക്ഷ പ്രധാനമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇരുസംസ്ഥാനങ്ങളിലേയും ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയനാണ് സ്റ്റാലിന്‍ കത്തയച്ചു .
ജനങ്ങള്‍ സുരക്ഷിതരായിരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആശങ്കകള്‍ സര്‍ക്കാര്‍ പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കുകയാണ്. കേരളവുമായി ആശയ വിനിമയം തുടരുന്നതായും സ്റ്റാലിന്‍ കത്തില്‍ അറിയിച്ചു. ഡാമിലെ എല്ലാ നടപടികളും കേരളത്തെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കേരളം ആവശ്യപ്പെട്ടതു പ്രകാരം പരമാവധി വെള്ളം വൈഗ ഡാമിലേക്കു കൊണ്ടുപോകുന്നുണ്ട്. ബുധനാഴ്ച രാവിലെ എട്ട് മുതല്‍ വൈഗയിലേക്കു കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2300 ക്യുസെക്‌സ് ആക്കിയിട്ടുണ്ട്. ജലനിരപ്പ് നിരീക്ഷിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.