തിരുവനന്തപുരം: പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 110 രൂപ 59 പൈസയും, ഡീസലിന് 104 രൂപ 30 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 108 രൂപ 55 പൈസയും, ഡീസലിന് 102 രൂപ 40 പൈസയുമാണ് ഇന്നത്തെ വില.
കോഴിക്കോട് പെട്രോളിന് 108 രൂപ 82 പൈസയും, ഡീസലിന് 102 രൂപ 66 പൈസയുമായി. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 49 പൈസയും, പെട്രോളിന് 6 രൂപ 75 പൈസയുമാണ് കൂട്ടിയത്. ഒരു മാസത്തിനിടെ പെട്രോളിനും ഡീസലിനും കൂടിയത് 15 രൂപയലധികമാണ്.