യുഎഇയില്‍ ഇന്ന് 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍ ഇന്ന് 88 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയില്‍ ഇന്ന് 88 പേരില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 142 പേർ രോഗമുക്തി നേടി. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുളളത് ആശ്വാസമായി. 282773 പരിശോധന നടത്തിയതില്‍ നിന്നാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.  ഇതുവരെ 92.2 ദശലക്ഷം കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുളളത്.

രാജ്യത്ത് ഇതുവരെ 739654 പേരില്‍ കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 733782 പേർ രോഗമുക്തരായി. 2135 പേർ മരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.