കുറവിലങ്ങാട്: കോഴാ കിഴക്കേ ചൂരിക്കപ്രായില്‍ പരേതനായ കുര്യന്‍ ചാക്കോയുടെ ഭാര്യ ഏലമ്മ ചാക്കോ നിര്യാതയായി. 84 വയസായിരുന്നു. സംസ്‌കാരം കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത് മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദൈവാലയത്തില്‍ നടക്കും. സംസ്‌കാര ശുശ്രൂഷകള്‍ 29ാം തിയതി രാവിലെ 11.30ന് വസതിയില്‍ ആരംഭിക്കും.
പരേത മുത്തോലപുരം ശൗര്യംമാക്കല്‍ കുടുംബാഗമാണ്. മക്കള്‍: ഗ്രേസി, ഫിലോമിന. മരുമക്കള്‍: അബ്രാഹം ചെന്തിട്ടയില്‍ ( സെഹിയോന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഇലഞ്ഞി) അഗസ്റ്റ്യന്‍ ജോസഫ് മൂലംകുഴക്കല്‍ പാലാ, (റിട്ട. മാനേജര്‍ എസ്. ബി. ഐ).