ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഭാര്യ മാതാവ് ത്രേസ്യാമ്മ വർക്കി അന്തരിച്ചു

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഭാര്യ മാതാവ് ത്രേസ്യാമ്മ വർക്കി അന്തരിച്ചു

കാലടി: ജസ്‌റ്റിസ് (റിട്ടേഡ്) കുര്യൻ ജോസഫിന്റെ ഭാര്യ റൂബിയുടെ അമ്മ കളരിക്കൽ ത്രേസ്യാമ്മ വർക്കി (88) നിര്യാതയായി. ഇന്നലെ രാത്രി 10ന് അങ്കമാലി എൽഎഫ് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം.

മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും. സംസ്കാര ശുശ്രൂഷകൾ നാളെ രാവിലെ 11ന് തണ്ണിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ് പരേതനായ വർക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.