സ്റ്റോക്ക്ഹോം: ലിബറൽ ഇടതുപക്ഷം യൂറോപ്പിലുടനീളം ഇസ്‌ലാമിസത്തെ വളരാനും പടരുവാനും അനുവദിച്ചുവെന്ന് സ്വീഡിഷ് ഡെമോക്രാറ്റ് നേതാവ് ജിമ്മി എകെസെൺ ആരോപിച്ചു. സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ മതേതര സമൂഹങ്ങളും ഇസ്ലാമിക ഭീകരതയും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഫ്രാൻസ് കേന്ദ്ര സ്ഥാനത്തു നിലകൊള്ളുന്നു. ഫ്രാൻസിലെ നൈസിൽ ഉണ്ടായ ഏറ്റവും പുതിയ ഭീകരാക്രമണത്തെക്കുറിച്ച് നടത്തിയ രൂക്ഷമായ അഭിപ്രായപ്രകടനത്തിൽ ജിമ്മി എകെസെൺ , യൂറോപ്പിലെ ലിബറൽ ഇടതുപക്ഷ നേതാക്കളുടെ വഞ്ചനാപരമായ പെരുമാറ്റം, കഴിവില്ലായ്മ, യാഥാർത്ഥ്യബോധമില്ലാത്ത ലോകവീക്ഷണം എന്നിവയാണ് കാരണമായത് എന്ന് ആരോപിച്ചു.
"യൂറോപ്പിൽ വീണ്ടും തീവ്രവാദം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നമ്മൾ ശക്തിയോടെ പോരാടണം. നമ്മുടെ സമുദായങ്ങളെയും പൗരന്മാരെയും സംരക്ഷിക്കണം", എകെസെൺ ട്വിറ്റർ ക്ലിപ്പിൽ പറഞ്ഞു.
"ഈ അടിസ്ഥാന ദൗത്യത്തിൽ ലിബറൽ ഇടതുപക്ഷം ദയനീയമായി പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. ഇസ്‌ലാമിസത്തെ സ്വയം സ്ഥാപിക്കാനും യൂറോപ്പിലുടനീളം അത് വളരാനും പടരാനും അവർ അനുവദിച്ചു", സ്വീഡിഷ് ഡെമോക്രാറ്റ് നേതാവ് പറഞ്ഞു.
നൈസിലെ ഭീകരാക്രമണത്തെത്തുടർന്ന് പുതിയ ആക്രമണങ്ങൾക്കുള്ള സാധ്യത വർദ്ധിച്ചുവെന്ന് സ്വീഡിഷ് ഡിഫൻസ് കോളേജിലെ മുതിർന്ന തീവ്രവാദ ഗവേഷകൻ മാഗ്നസ് റാൻസ്റ്റോർപ്പ് പറഞ്ഞു.