ദുബായ്: 2030 ല്‍ നടക്കാനിരിക്കുന്ന വേള്‍ഡ് എക്സ്പോയ്ക്കായുളള ലേലത്തില്‍ പങ്കെടുക്കാനിരിക്കുന്ന സൗദി അറേബ്യയ്ക്ക് പിന്തുണ നല്‍കി യുഎഇ. ലേല നടപടികള്‍ക്ക് സൗദിയ്ക്ക് പിന്തുണനല്‍കുന്നു. എക്സ്പോ 2020 യ്ക്കായുളള ഏഴുവർഷത്തെ യുഎഇയുടെ ഒരുക്കങ്ങള്‍ മനസിലാക്കാനുളള അവസരം സൗദി അറേബ്യയ്ക്ക് നല്‍കും, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.
സൗദിയുടെ വിഷന്‍ 2030 യോട് അനുബന്ധമായി എക്സ്പോ 2030 നടത്താനുളള അവസരം ലഭിച്ചാല്‍ അത് രാജ്യത്തിന് ഏറെ ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.