കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 78ാം പിറന്നാള്‍. പതിവുപോലെ ഇത്തവണയും ആഘോഷങ്ങളില്ലാതെയാണ് പിറന്നാള്‍ ദിനം. രാവിലെ പുതുപ്പള്ളി പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കുശേഷം കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ അദ്ദേഹം സന്ദര്‍ശകരെ കാണും. ശേഷം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
കോവിഡ് പശ്ചാത്തലത്തില്‍ ഫോണില്‍ വിളിച്ചും വീഡിയോ കോളിലൂടെയുമാണ് പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ഇത്തവണയും ആശംസകള്‍ നേര്‍ന്നത്. നിയമസഭാ സാമാജികത്വത്തിന്റെ 50 ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ 78ാം ജന്മദിനം.
പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ ഒ ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നാണ് ഉമ്മന്‍ ചാണ്ടിയുടെ ജനനം.