ദുബായ്: തനിക്കൊപ്പം ഫോട്ടോയെടുക്കണമെന്ന കുഞ്ഞുപെണ്‍കുട്ടിയുടെ ആഗ്രഹം സഫലമാക്കി ദുബായ് ഭരണാധികാരി. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്സ്പോ വേദിയില്‍ വച്ചാണ് കുഞ്ഞു പെണ്‍കുട്ടിയുടെ ആഗ്രഹം സഫലമാക്കിയത്.
ഷെയ്ഖ് മുഹമ്മദിനൊപ്പം ഫോട്ടോയെടുക്കണമെന്ന് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ തംരംഗമായിരുന്നു. ഇതേ തുടർന്നാണ് എക്സ്പോ വേദിയില്‍ വച്ച് പെണ്‍കുട്ടിയെ കാണാനും ഫോട്ടോയെടുക്കാനും ദുബായ് ഭരണാധികാരി തീരുമാനിച്ചത്.
കരഞ്ഞുകൊണ്ട് ഓടിയെത്തുന്ന പെണ്‍കുട്ടിയേയും അവളുടെ കണ്ണീർ തുടച്ച് ചേർത്ത് നിർത്തി ഫോട്ടോയെടുക്കുന്ന ദുബായ് ഭരണാധികാരിയേയും ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ കാണാം